വയനാട്; വയനാട് ജില്ലയില്‍ ആശങ്ക വിട്ടൊഴിയാതെ കോവിഡ് വ്യാപനം തുടരുന്നു,, കൊറോണ വൈറസ് ബാധ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് ജില്ലയിലുള്ള മൂന്ന് കോളനികളിലെ 650 ആദിവാസികളെ ക്വാറന്റീന്‍ ചെയ്തു.
നിലവിൽ വയനാട്ടിലെ കോളനികളിലെ ജീവിത രീതി അനുസരിച്ച് ഒരാളില്‍ വൈറസ് ബാധിച്ചാല്‍ രോഗപ്പകര്‍ച്ച വളരെ വേഗത്തിലാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിഗമനം,, നിലവില്‍ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കുണ്ടറ, കൊല്ലി, സര്‍വാണി എന്നീ കോളനികളില്‍ ഉള്ളവരെയാണ് ക്വാറന്‍റൈന്‍ ചെയ്തത്. കോളനികളില്‍ കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകരെ വിലക്കി പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതർ തീരുമാനം എടുത്തിരിയ്ക്കുന്നത്.
Post Your Comments