തിരുവനന്തപുരം • കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ പ്രഖ്യാപനത്തിലൂടെ പട്ടിണിപാവങ്ങള്‍ക്കും സാധാരണക്കാരായ ജനങ്ങള്‍ക്കും ഗുണം കിട്ടിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. പാക്കേജില്‍ മുഴുവനായും പാവപ്പെട്ടവര്‍ക്ക് വേണ്ടിയും തൊഴിലാളികള്‍ക്ക് വേണ്ടിയും കച്ചവടക്കാര്‍ക്ക് വേണ്ടിയുമുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഡയറക്ട് ട്രന്‍സ്ഫറിന്റെ ഗുണം ഏകദേശം അന്‍പത് ലക്ഷം കുടുംബങ്ങള്‍ക്കാണ് നേരിട്ട് കിട്ടുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കായിരിക്കും ഇതിന്റെ ഗുണം കൂടുതലായും ലഭിക്കുക. തൊഴിലുറപ്പ് പദ്ധതിക്ക് നാല്‍പതിനായിരം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ കേരളത്തെ സംബന്ധിച്ചോളം കേരള സര്‍ക്കാരിന് എടുക്കാവുന്ന കടത്തിന്റെ പരിധി രണ്ട് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കൂട്ടിയിരിക്കുകയാണ്. ഇതുവഴി 18087 കോടി രൂപ കൂടുതലായി കേരളത്തിന് ലഭ്യമാകുമെന്നും അദ്ദേഹം വെബ് വഴി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരുന്നത് മൂന്ന് ശതമാനമെങ്കിലും ആക്കണമെന്നാണ്. അത് കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിച്ച അവസരത്തില്‍ ധനമന്ത്രി തോമസ് ഐസക് മാടമ്പി ചമയുന്നത് അവസാനിപ്പിക്കണം. കൊറോണക്കാലത്ത് മുപ്പത്തയ്യായിരം കോടി രൂപ കേരളത്തിന് നഷ്ടമുണ്ടെന്നും അത് നല്‍കണമെന്നുമാണ് ഐസക്കിന്റെ ആവശ്യം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ല എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. കേന്ദ്രം കൊടുക്കുന്ന പണം മുഴുവന്‍ വകമാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ചെയ്യുന്നത്. കേന്ദ്ര പദ്ധതികളെ പ്രയോജനപ്പെടുത്താതെ വിമർശനമുന്നയിക്കുകയാണ് തോമസ് ഐസക്.
ബസ്സ് ചാര്‍ജ് കൂട്ടുന്നതുള്‍പ്പെടെയുള്ള ജനദ്രാഹ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Post Your Comments