കാസര്‍കോട്: പാസില്ലാതെ ആളെ അതിര്‍ത്തി കടത്തിയതിന് കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയതിന് കോണ്‍ഗ്രസ് അംഗം കൊറഗപ്പാ റായിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആളെ കര്‍ണാടകത്തിലെ സുള്ള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. ദേലംപാടി പഞ്ചായത്തിലെ 16ാം വാര്‍ഡംഗമാണ് കൊറഗപ്പ റായി. പാസ് ഇല്ലാത്തതിനാൽ ഇയാളെ തടഞ്ഞിരുന്നെങ്കിലും പഞ്ചായത്തംഗം എന്ന അധികാരം ഉപയോഗപ്പെടുത്തി ഇയാള്‍ കടന്നുപോരുകയായിരുന്നു.
Post Your Comments