KeralaLatest NewsNews

പാസില്ലാതെ ആളെ അതിര്‍ത്തി കടത്തി: കോണ്‍ഗ്രസ് അംഗത്തിനെതിരെ കേസ്

കാസര്‍കോട്: പാസില്ലാതെ ആളെ അതിര്‍ത്തി കടത്തിയതിന് കോണ്‍​ഗ്രസ് പഞ്ചായത്തംഗത്തിനെതിരെ കേസ്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പാസില്ലാതെ ആളെ കടത്തിയതിന് കോണ്‍​ഗ്രസ് അംഗം കൊറ​ഗപ്പാ റായിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ ആളെ കര്‍ണാടകത്തിലെ സുള്ള്യയില്‍ നിന്നാണ് ഇയാള്‍ അതിര്‍ത്തി കടത്തിയത്. ദേലംപാടി പഞ്ചായത്തിലെ 16ാം വാര്‍ഡം​ഗമാണ് കൊറഗപ്പ റായി. പാസ് ഇല്ലാത്തതിനാൽ ഇയാളെ തടഞ്ഞിരുന്നെങ്കിലും പഞ്ചായത്തം​ഗം എന്ന അധികാരം ഉപയോ​ഗപ്പെടുത്തി ഇയാള്‍ കടന്നുപോരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button