Latest NewsUAENewsGulf

കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു. മടിക്കൈ സ്വദേശി സി. കുഞ്ഞാമുവാണ് (53) മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി മഫ്‌റഖ് ആശുപത്രി വെന്റിലേറ്ററിലായിരുന്നു. അബുദാബി ബനിയാസില്‍ ഗ്രോസറി നടത്തുന്ന കുഞ്ഞാമു കടയുടെ ലൈസന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു മാസം മുമ്പാണ് അബുദാബിയിലേക്ക് പോയത്. പനിയെ തുടര്‍ന്ന് ആശുപത്രിയിലായ ഇദ്ദേഹം ഇന്നലെ രാത്രി 12 മണിയോടെയാണ് മരിച്ചത്. പരേതനായ വെള്ളച്ചേരി മമ്മുഞ്ഞിയുടെ മകനാണ്.

read also : പുലർച്ചെ എത്തിയ അബുദാബി വിമാനത്തിൽ കോവിഡ് ലക്ഷണമുള്ള യാത്രക്കാർ ; വിശദാംശങ്ങൾ പുറത്ത്

മാതാവ്: കുഞ്ഞാമി. കാഞ്ഞങ്ങാട് മുസ്ലീം ജമാഅത്ത് ക്ഷേമകാര്യ സെക്രട്ടറി മൂസ പടന്നക്കാട്, മജീദ്, സമദ്, സുബൈദ, സീനത്ത്, സഫിയ, പരേതയായ ഫാത്തിമ എന്നിവര്‍ സഹോദരങ്ങള്‍. ആറങ്ങാടി കൂളിയങ്കാല്‍ സ്വദേശിനി സീനത്താണ് ഭാര്യ. ബി.ഫാം വിദ്യാര്‍ത്ഥിനി ശഹര്‍ബാന, പ്ലസ് ടു വിദ്യാര്‍ത്ഥിനി ശര്‍മില എട്ടാം തരത്തില്‍ പഠിക്കുന്ന ഷഹല എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button