തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ശനിയാഴ്ചത്തെ അവധി ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. ശനിയാഴ്ചകളിലെ അവധി തുടരണോയെന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് ഏതായാലും അവധിയുണ്ടാകും. ഇനിയങ്ങോട്ടാണ് പുനഃപരിശോധിക്കുക. ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ അതേപടി തുടരും.
സംസ്ഥാനത്ത് വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ മാര്‍ഗനിര്‍ദ്ദേശം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് 65 കേസുകള്‍ ഇന്നലെയെടുത്തു. തിരുവനന്തപുരത്ത് 53, കാസര്‍കോട്ട് 11,കോഴിക്കോട് 1 എന്നിങ്ങനെയാണ് കേസുകള്‍.
കൂട്ടം കൂടലിന് ഇളവില്ല. സംസ്ഥാനത്ത് ആള്‍ക്കൂട്ടം പാടില്ലെന്ന നിര്‍ദ്ദേശത്തില്‍ ഒരിളവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കാതെ കൂട്ടംകൂടി നില്‍ക്കാനുള്ള പ്രവണത നാട്ടില്‍ ചിലയിടങ്ങളിലുണ്ടാകുന്നു. ചില ആരാധനാലയങ്ങളില്‍ കൂട്ടപ്രാര്‍ത്ഥനകള്‍ക്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതൊന്നും തത്കാലം അനുവദിക്കാനാവില്ല.
രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേകം ശ്രദ്ധ വേണ്ട ജില്ലയായിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവരെ അവിടം വിട്ട് എങ്ങോട്ടും സഞ്ചരിക്കാനനുവദിക്കില്ല.
Post Your Comments