Latest NewsNewsIndia

കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുന്നോട്ട് വച്ച ‘ന്യായ് പദ്ധതി’ നടപ്പാക്കണം: കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങൾക്കെതിരെ രാഹുൽ ഗാന്ധി. ആനുകൂല്യങ്ങൾ അപര്യാപ്‌തമാണെന്നും പണം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ ലോക്ഡൗണ്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുമെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ക്ക് പണമാണ് വേണ്ടത്. പ്രധാനമന്ത്രി ആ പാക്കേജിനെ കുറിച്ച്‌ ചിന്തിക്കണം. പണം നേരിട്ട് അക്കൗണ്ടില്‍ എത്തുന്നതും തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴില്‍ ദിനങ്ങളും, കര്‍ഷകര്‍ക്ക് പണവും വേണം. കാരണം അവരാണ് ഇന്ത്യയുടെ ഭാവിയെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Read also: ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ സംഘം പിടിയില്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പദ്ധതികള്‍ ‘പാക്കേജ് ഓഫ് ലോണ്‍സ്’ ആണ്. കര്‍ഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ല. കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം മുന്നോട്ട് വച്ച ‘ന്യായ് പദ്ധതി’ നടപ്പാക്കണം. ദരിദ്ര വിഭാഗത്തിന് 72,000 രൂപ വാര്‍ഷിക വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. നിരത്തിലുടെ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പണമാണ് വേണ്ടത്, വായ്പയല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button