Latest NewsNewsIndia

മനുഷ്യശബ്ദം മതി, പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈകോടതി

അലഹബാദ് : മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ലൗഡ് സ്പീക്കർ ഉപയോഗിക്കാതെ മനുഷ്യശബ്ദം മാത്രം മതിയെന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖാസിപുരിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഖാസിപുര്‍ ബി.എസ്.പി എം.പി അഫ്‌സല്‍ അന്‍സാരി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിവിധി.

അതേസമയം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും അനുവദിക്കരുതെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദം കോടതി തള്ളിക്കളഞ്ഞു. ഖാസിപുര്‍ കോവിഡ് ഹോട്ട് സ്‌പോട്ടായതിനാലാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടഞ്ഞതെന്നായിരുന്നു യു.പി സര്‍ക്കാര്‍ അറിയിച്ചത്. ബാങ്ക് വിളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആരും ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുതെന്നും വിധിയില്‍ പറയുന്നു.

ബാങ്ക് വിളി ഇസ്ലാം മതത്തില്‍ അത്യന്താപേക്ഷികമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്നതിന് മതഗ്രന്ഥങ്ങളുടെ പിന്തുണയില്ല. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്റെ ഗണത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നതിനെ പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button