കോട്ടയം : സംസ്ഥാനത്ത് അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാല്‍ മുന്‍കൂട്ടി നടപടികളെടുത്ത് കെഎസ്ഇബി. അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കെഎസ്ഇബി തയാറാക്കി. ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഓരോ മേഖലയ്ക്കും ദുരന്ത നിവാരണ പദ്ധതി തയാറാക്കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ചു ലഘുലേഖ വിതരണം ചെയ്യും.
പ്രധാന അണക്കെട്ടുകളിലെ ഷട്ടറുകള്‍ പരിശോധിച്ചു തുടങ്ങി. വൈദ്യുതി മുടങ്ങിയാലും ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജനറേറ്ററുകള്‍ അടക്കം സജ്ജമാക്കി. മുന്‍ വര്‍ഷങ്ങളില്‍ ആശയവിനിമയം തകരാറിലായതു കണക്കിലെടുത്ത് അണക്കെട്ടുകളുടെ ഓഫിസില്‍ സാറ്റലൈറ്റ് ഫോണ്‍ സജ്ജമാക്കി. മഴക്കാലത്തിനു മുന്‍പു പ്രധാന അണക്കെട്ടുകളില്‍ ട്രയല്‍ നടത്തും.
Post Your Comments