തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംഘട്ടത്തില്‍ പടരുന്നത് ജനിതക മാറ്റം വന്ന വൈറസാണെന്ന സംശയമുള്ളതായി ആരോഗ്യവിദഗ്ദ്ധര്‍. സമ്പർക്കം വഴി തീവ്രതോതിലുള്ള രോഗബാധയാണ് ഇത്തരമൊരു സംശയത്തിന് കാരണമായിരിക്കുന്നത്. വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍ നിന്ന് 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കാസര്‍കോടെത്തിയ ആളില്‍ നിന്നും നാല് പേർക്കും രോഗം ബാധിക്കുകയുണ്ടായി. രോഗിയുമായി അല്പസമയം ഇടപെട്ടവര്‍ പോലും രോഗികളാകുകയായിരുന്നു.
Read also: തുടര്‍ച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി : രോഗമുക്തനാകുന്നത് 42 ദിവസങ്ങള്‍ക്ക് ശേഷം
രാജ്യത്തെ റെഡ് സോണ്‍ കേന്ദ്രങ്ങളില്‍ നിന്നെത്തിയ രോഗികളില്‍ നിന്നും സമ്പര്‍ക്കം വഴിയുള്ള രോഗ്യവ്യാപനമാണ് ആശങ്ക കൂട്ടുന്നത്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം അപകടകരമാണെന്ന് മന്ത്രി കെ.കെ.ശൈലജയും ഇന്ന് വ്യക്തമാക്കിയിരുന്നു. മരണം ഒഴിവാക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments