അബുദാബി • വന്ദേ ഭാരത് രണ്ടാം ഘട്ടത്തിലെ രണ്ടാമത്തെ വിമാനം അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഐ.എക്സ് 538 വിമാനത്തില്‍ 63 രോഗികള്‍, 18 ഗര്‍ഭിണികള്‍, ജോലി നഷ്‌ടമായ 87 പേര്‍ , കുടുങ്ങിയ 9 വിനോദ സഞ്ചാരികള്‍ എന്നിവരടക്കം 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്.
അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം അല്‍പസമയത്തിനകം പുറപ്പെടും.
രണ്ടാം ഘട്ടത്തിലെ ആദ്യവിമാനം, ദുബായ്-കൊച്ചി എയര്‍ ഇന്ത്യ എക്പ്രസ് വിമാനം ശനിയാഴ്ച വൈകുന്നേരം 6.25 ഓടെ കൊച്ചിയിലെത്തിയിരുന്നു. 75 ഗര്‍ഭിണികളും 35 രോഗികളും അടക്കം 177 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് വൈദ്യസഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനായി രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച്, എത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും.
രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് കൊണ്ടുപോകുകയും ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനില്‍ അയയ്ക്കുകയും ചെയ്യും.
Post Your Comments