Latest NewsNewsIndia

ഗോവയില്‍ മരിച്ച മലയാളി സ്വദേശിനിയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളതായി സൂചന : യുവതിയുടെ മരണം സംശയകരമായ സാഹചര്യത്തില്‍

കാസര്‍കോട്: ഗോവയില്‍ മരിച്ച മലയാളി സ്വദേശിയ്ക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുള്ളതായി സൂചന . യുവതിയുടെ മരണം സംശയകരമായ സാഹചര്യത്തിലെന്ന് പൊലീസ്. കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ. ഹരീഷിനെ(21) യാണ് ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തീവ്ര സ്വഭാവമുള്ള കേരളത്തിലെ മൂന്ന് സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള യുവതിയുടെ മരണവും സംശയകരമായ സാഹചര്യത്തിലാണ്. റിസോര്‍ട്ടിലെ പൂന്തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഗോവ പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിരുന്നു.

Read Also : ചരക്ക് ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവിന് വൈദ്യുതാഘാതമേറ്റു

കോഴിക്കോട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലെത്തിയ ഇവരെ ക്വാറന്റീനിലാക്കിയിരുന്നു. കുണ്ടറ, കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി യുവതി നേരത്തെ ബന്ധപ്പെട്ടിരുന്നു. വടകരയിലെ സംഘവുമായി തെറ്റിപ്പിരിഞ്ഞാണ് യുവതി ഗോവയില്‍ എത്തിയത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജന കെ. ഹരീഷിനെ കാണാനില്ലെന്ന് കാട്ടി ഫെബ്രുവരിയില്‍ മാതാവ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്രകാരം പോകുകയായിരുന്നു. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുടെ മകളോടൊപ്പമായിരുന്നു അഞ്ജന അന്ന് കോടതിയില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് യുവതി ഈ സൗഹൃദം വിട്ട് മറ്റ് ചില സുഹൃത്തുക്കള്‍ക്കൊപ്പം കൂടിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന വിവരം.

വ്യാഴാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button