വാഷിംഗ്ടണ്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബില്‍ ഗേറ്റ്‌സ്. ഇരുവരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ പ്രതികരണം.ഇന്ത്യക്ക് നിര്‍ണായകമായ പങ്കാണ് ഇക്കാര്യത്തില്‍ വഹിക്കാനുള്ളത്. അതിലൂടെ സാമൂഹിക-സാമ്പത്തിക ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു. നേരത്തെ ഇന്ത്യ മികച്ച രീതിയിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
കോവിഡിനെതിരെയുള്ള ആഗോള സഹകരണത്തിന്റെയും വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെയും ആവശ്യകതയെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. ഇന്ത്യ ഏത് തരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും മോദി ബില്‍ ഗേറ്റ്‌സിനോട് വിശദീകരിച്ചു. ആഗോള തലത്തില്‍ കൊറോണയ്‌ക്കെതിരെ നടക്കുന്ന ഏതൊരു ശ്രമത്തിലും ഇന്ത്യ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് ഗേറ്റ്‌സ് പറഞ്ഞു.അതേസമയം ആഗോള തലത്തില്‍ കൊറോണ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍.
ഇത് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. അതേസമയം ഇന്ത്യയില്‍ ഗിലിയഡിന്റെ റെംഡിസിവിര്‍ മരുന്നിനുള്ള പേറ്റന്റ് പിന്‍വലിക്കണമെന്ന് രണ്ട് ആരോഗ്യ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.ഇത് കൂടുതല്‍ രോഗികളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. ഇതിലൂടെ ദരിദ്ര രാജ്യങ്ങളിലേക്കും കൂടുതലായി മരുന്ന് എത്തിക്കാന്‍ സാധിക്കും. ഗിലിയഡിന് മൂന്ന് പേറ്റന്റുകളാണ് ഇന്ത്യയില്‍ ഉള്ളത്.
Post Your Comments