Latest NewsKerala

ബധിരനും മൂകനുമായ പാര്‍ട്ടി അനുഭാവിയുടെ ക്ഷേമ പെന്‍ഷനില്‍ നിന്നും കയ്യിട്ട് വാരുന്നു : സിപിഎം നേതാവിനെതിരെ കലക്ടര്‍ക്ക് പരാതി

500 രൂപ വീതം ലോക്കല്‍ കമ്മിറ്റിയംഗം സ്ഥിരം കൈമടക്ക് വാങ്ങുന്നതായി കോട്ടൂളിയിലെ വി.പി മനോജാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് : ബധിരനും മുകനുമായ യുവാവിന് ലഭിക്കുന്ന ക്ഷേമപെന്‍ഷന്റെ വിഹിതം നിര്‍ബന്ധിതമായി സിപിഎം നേതാവ് വാങ്ങിയെടുക്കുന്നതായി പരാതി. 500 രൂപ വീതം ലോക്കല്‍ കമ്മിറ്റിയംഗം സ്ഥിരം കൈമടക്ക് വാങ്ങുന്നതായി കോട്ടൂളിയിലെ വി.പി മനോജാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം പാര്‍ട്ടി നേതൃത്വത്തിനും യുവാവ് പരാതി അയച്ചിട്ടുണ്ട്.

മൂന്നോ നാലോ മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ചാണ് കൈപ്പറ്റാറുള്ളത്. സഹകരണബാങ്ക് വഴിയാണ് ഈ തുക എത്തുന്നത്. പണം ഗുണഭോക്താക്താവിന്റെ വീട്ടില്‍ എത്തിച്ച്‌ നല്‍കണമെന്നാണ് ചട്ടം.എന്നാല്‍ സിപിഎം നേതാവ് അയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പെന്‍ഷന്‍ നല്‍കുന്നതെന്നും യുവാവിന്റെ കുടുംബം ആരോപിച്ചു. കേള്‍ക്കാനോ സംസാരിക്കാനോ കഴിയാത്ത മനോജിന് 2013 മുതല്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.

‘എന്റെ ജീവിതമോ പോയി മറ്റുള്ളവരുടെത് കൂടെ കുളമാക്കാം എന്ന ധാരണയിൽ നടക്കുന്നവരാണ് മിക്ക അഭിനവ നവോത്ഥാന ഫെമിനിസ്റ്റുകളും , ഇത്തരത്തിൽ ദുർബലരെ തെറ്റിദ്ധരിപ്പിച്ച് നടുറോട്ടിൽ ഇറക്കുന്ന ഇക്കൂട്ടർ സമൂഹത്തിന് ഭാരമാണ് ‘: ദീപ നരേന്ദ്രൻ എഴുതുന്നു

ഇക്കാലമത്രയും സിപിഎം നേതാവ് വിഹിതം പറ്റുന്നുമുണ്ട്.പെന്‍ഷന്‍ തുകയില്‍ നിന്നും 500 രൂപ വീതം നേതാവ് എടുക്കുമെന്നാണ് ഭിന്നശേഷിക്കാരനായ യുവാവിന്റെ പരാതി.ഗുണഭോക്താവിന് വീട്ടില്‍ വിളിച്ചു വരുത്തി വിതരണം ചെയ്യുന്നത് തെറ്റാണ്.ഇതും മനോജ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button