Latest NewsKeralaNews

കോ​വി​ഡ് -19 നെ ​വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ​വ​ന്ന് അ​ത്യ​ദ്ഭു​ത​കാ​ര്യ​ങ്ങ​ൾ ചെ​യ്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി

തിരുവന്തപുരം : കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക​ത കൊണ്ടാണ് കോ​വി​ഡ് -19 നെ ​വി​ജ​യ​ക​ര​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞതെന്നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ​വ​ന്ന് കോ​വി​ഡി​നെ​തി​രെ അ​ത്യ​ദ്ഭു​ത​കാ​ര്യ​ങ്ങ​ൾ ചെ​യ്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ‌ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന​മ്മു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക​ത​യു​ണ്ട്. കേ​ര​ള സം​സ്ഥാ​നം രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം നാം ​സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ത​ന്നെ​യാ​ണ് ആ ​പ്ര​ത്യേ​ക​ത​കൾക്കുള്ള പ്രധാന കാരണം. പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ ആ​ദ്യ​ത്തെ സ​ർ​ക്കാ​ർ മു​ത​ൽ നാം ​ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. പി​ന്നെ അ​ത് ഓ​രോ ഘ​ട്ട​ത്തി​ലും ശാ​ക്തീ​ക​രിച്ചു. അ​തി​ന്‍റെ എ​ല്ലാ ഭാ​ഗ​മാ​യാ​ണ് ആരോഗ്യമേഖലയിൽ ഇന്ന് ഈ ​നി​ല​യു​ണ്ടാ​യി​ട്ടു​ള്ള​ത്.

Also read : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ റോള്‍ നിര്‍ണായകം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബില്‍ ഗേറ്റ്‌സ്

അ​ത​ല്ലാ​തെ ഇ​പ്പോ​ൾ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​ന്തൊ ഒ​രു അ​ത്യ​ദ്ഭു​ത കാ​ര്യ​ങ്ങ​ൾ സം​സ്ഥാ​ന​ത്താ​കെ നി​ർ​വ​ഹി​ച്ചു​ക​ള​ഞ്ഞു എ​ന്ന് ത​ങ്ങ​ളാ​രും അ​വ​കാ​ശ​പ്പെ​ട്ടി​ട്ടി​ല്ല. ഈ ​സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷം ആ​ർ​ദ്രം മി​ഷ​നി​ലൂ​ടെ ന​ട​പ്പാ​ക്കി​യ കാ​ര്യ​ങ്ങ​ൾ അ​ത് ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button