തിരുവന്തപുരം : കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രത്യേകത കൊണ്ടാണ് കോവിഡ് -19 നെ വിജയകരമായി പ്രതിരോധിക്കാൻ കഴിഞ്ഞതെന്നും എൽഡിഎഫ് സർക്കാർവന്ന് കോവിഡിനെതിരെ അത്യദ്ഭുതകാര്യങ്ങൾ ചെയ്തതായി അവകാശപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആരോഗ്യമേഖലയ്ക്ക് പ്രത്യേകതയുണ്ട്. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നാം സ്വീകരിച്ച നടപടികൾ തന്നെയാണ് ആ പ്രത്യേകതകൾക്കുള്ള പ്രധാന കാരണം. പ്രാദേശികമായിട്ടുള്ള ഹെൽത്ത് സെന്ററുകൾ ആദ്യത്തെ സർക്കാർ മുതൽ നാം നടപ്പാക്കിയിട്ടുണ്ട്. പിന്നെ അത് ഓരോ ഘട്ടത്തിലും ശാക്തീകരിച്ചു. അതിന്റെ എല്ലാ ഭാഗമായാണ് ആരോഗ്യമേഖലയിൽ ഇന്ന് ഈ നിലയുണ്ടായിട്ടുള്ളത്.
അതല്ലാതെ ഇപ്പോൾ എൽഡിഎഫ് സർക്കാർ എന്തൊ ഒരു അത്യദ്ഭുത കാര്യങ്ങൾ സംസ്ഥാനത്താകെ നിർവഹിച്ചുകളഞ്ഞു എന്ന് തങ്ങളാരും അവകാശപ്പെട്ടിട്ടില്ല. ഈ സർക്കാർ വന്നതിനു ശേഷം ആർദ്രം മിഷനിലൂടെ നടപ്പാക്കിയ കാര്യങ്ങൾ അത് ലോകത്തിനു തന്നെ മാതൃകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments