ന്യൂഡൽഹി: കോവിഡ് പോരാട്ടത്തിനായി ഏറ്റവുമധികം തുക സംഭാവന നല്‍കിയവരിൽ ഇന്ത്യക്കാരനും. ഐ ടി ഭീമൻമാരായ വിപ്രോ ലിമിറ്റഡിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അസിം പ്രേംജിയാണ് സ്വകാര്യ മേഖലയില്‍ നിന്ന് സംഭാവന നല്‍കിയ ആദ്യ പത്ത് പേരില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഫോബ്സിന്‍റെ ആദ്യം പത്ത് പേരുടെ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനും അസിം പ്രേജിയാണ്.
Read also: കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാകും: കെ.സുരേന്ദ്രന്‍
ഏപ്രില്‍ ആദ്യം തന്നെ 1125 കോടി രൂപയാണ് അസിം പ്രേംജി പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച 1125 കോടിയില്‍ ആയിരം കോടി രൂപ ഇതിനോടകം അസിം പ്രേംജി ഫൌണ്ടേഷന്‍ നല്‍കി കഴിഞ്ഞു. ട്വിറ്ററിന്‍റെ സിഇഒ ജാക്ക് ഡോര്‍സിയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. 7549 കോടി രൂപയാണ് ജാക്ക് ഡോര്‍സിയുടെ സംഭാവന. രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും 1925 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്.
Post Your Comments