KeralaLatest NewsNews

വാളയാര്‍ : എം.പിമാരും എം.എല്‍.എമാരും അടക്കം 400 പേര്‍ക്ക് ക്വാറന്റൈന്‍

പാലക്കാട് • വാളയാര്‍ വഴി പാസില്ലാതെ എത്തിയ ആള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അന്നേദിവസം വാളയാറില്‍ എത്തിയ രമൂന്ന് എം.പിമാരും രണ്ട് എം.എല്‍.എമാരും അടക്കം 400 പേര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍.

എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, ടി.എന്‍ പ്രതാപന്‍, രമ്യാഹരിദാസ് എന്നിവരും എം.എല്‍.എമാരായ അനില്‍ അക്കര, ഷാഫി പറമ്പില്‍ എന്നിവര്‍ ക്വാറന്റൈനില്‍ പോകണം. 50 മാധ്യമപ്രവര്‍ത്തകരും 100 പൊലീസുകാരും പട്ടികയില്‍ ഉണ്ട്.

അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പിന്നില്‍ അജണ്ട ഉണ്ടോ എന്ന് നോക്കണം. ഇത്രനാളും പ്രൈമറി കോണ്‍ടാക്റ്റില്‍ ഉള്ളവരാണ് ക്വാറന്‍റീനില്‍ പോയിക്കൊണ്ടിരുന്നത്. രാഷ്ട്രീയപ്രേരിതമാണ് ഇത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് ജനപ്രതിനിധികളെ ക്വാറന്റീന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ഖേദമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം എന്തായാലും പാലിക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button