Latest NewsNewsUK

വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടം; യുകെയില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ്

ലണ്ടന്‍ : കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ട ഷെഡ്യുളിന്റെ കരട് രൂപം തയ്യാറായി.  രണ്ടാം ഘട്ടത്തിൽ യുകെയില്‍നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി ലഭിച്ചിരിക്കുകയാണ്.

മറ്റ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മലയാളികളെ അവഗണിക്കരുതെന്ന ആവശ്യം ഉന്നയിച്ച്‌ യുക്മ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനു നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് നടപടി. ദേശീയ പ്രസിഡന്‍റ് മനോജ്‌കുമാര്‍ പിള്ള കേന്ദ്രമന്ത്രിയെ ഫോണിലും ഈ ആവശ്യം ഉന്നയിച്ച്‌ പലതവണ ബന്ധപ്പെടുകയുണ്ടായി. ഇതിനായി യുക്മ നടത്തിയ പരിശ്രമങ്ങളെപ്പറ്റി അദ്ദേഹം പത്രസമ്മേളനത്തില്‍ എടുത്തു പറയുകയും ചെയ്തു.

മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മെഡിക്കല്‍ എമര്‍ജന്‍സിയുള്ളവര്‍, ഉറ്റവരുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടവര്‍, ടൂറിസ്റ്റുകളായി എത്തിയവര്‍, കൂടാതെ യുകെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകളാണ് കുടുങ്ങിയിരിക്കുന്നത്. ഇവർക്കാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് മുന്‍ഗണന നല്‍കുന്നത്.

യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുന്നവര്‍ എയര്‍ ഇന്ത്യയുമായി ബന്ധപ്പെടുകയും പേയ്മെന്റെ നല്കുകയും വേണം. അതേസമയം ആദ്യ വിമാനത്തില്‍ പോകാന്‍ സാധിക്കാതെ വരുന്നവര്‍ക്കായി കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും യുക്മ നേതൃത്വം അറിയിച്ചു. നിര്‍ണായക ഘട്ടത്തില്‍ മലയാളികള്‍ക്കായി ഫലപ്രദമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് യുക്മ ദേശീയ നേതൃത്വം പ്രത്യേക നന്ദി അറിയിക്കുകയം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button