ദുബായ്: കോവിഡ് മഹാമാരിക്ക് ശേഷം ലോകം ഒരിക്കലും പഴയ അവസ്ഥയിലായിരിക്കും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പറഞ്ഞു.
മന്ത്രിമാരെയും വകുപ്പുകളെയും ലയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കും. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഘടനയും വലുപ്പവും പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡാനന്തര ലോകത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മൂന്നു ദിന വെര്‍ച്വല്‍ മീറ്റിങ്ങിന്റെ അവസാന ദിനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ALSO READ:ചൈനയിൽനിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ല; നിലപാട് കടുപ്പിച്ച് അമേരിക്ക
മന്ത്രിമാര്‍, സെക്രട്ടറി ജനറല്‍, അണ്ടര്‍ സെക്രട്ടറിമാര്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍, അന്താരാഷ്ട്ര വിദഗ്ധര്‍, ഗവേഷകര്‍, ഫെഡറല്‍-ലോക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പെങ്കടുത്തത്. മഹാമാരി പടര്‍ന്നുപിടിക്കുന്ന കാലത്ത് ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമ്ബത്തിക മേഖലയും സംരക്ഷിക്കുമെന്ന് ശൈഖ് മുഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നിവിടെ ഫെഡറല്‍ ഗവണ്മെന്റ് സംഘവും ലോക്കല്‍ ഗവണ്മെന്റ് സംഘവുമുണ്ട്. ഇവരെ നമുക്ക് യു.എ.ഇ ടീം എന്നു വിളിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Post Your Comments