Latest NewsNewsInternational

ചൈനയിൽനിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ല; നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിങ്ടൻ: ചൈനയിൽ നിന്ന് ഇനിയും പകർച്ചവ്യാധികൾ വരുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക. ചൈനയിൽനിന്ന് 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് പുറത്തുവന്നതെന്നും ഏതെങ്കിലും ഘട്ടത്തില്‍ ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒ ബ്രയൻ പറഞ്ഞു.

ലബോറട്ടറിയിൽ നിന്നോ വെറ്റ് മാർക്കറ്റുകളിൽ നിന്നോ ആണ് വൈറസ് പുറത്ത‌ുവന്നതെങ്കിലും ഇതു നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ആഗോളതലത്തിൽ രണ്ടരലക്ഷത്തോളം പേരെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിക്കു പിന്നിലും ചൈനയാണെന്ന യുഎസ് ആരോപണത്തെ മുൻ നിർത്തിത്തന്നെയാണ് ബ്രയന്റെ ഈ വാക്കുകൾ.

സാർസ്, ഏവിയൻ ഫ്ലൂ, സ്വൈൻ ഫ്ലൂ, കോവിഡ്–19 ഇവയെല്ലാം ചൈനയിൽനിന്നു വന്നതാണ്. ഇനി ലോകത്തിന്റെ പൊതുജനാരോഗ്യത്തെ ചൈനയിൽനിന്നുള്ളവ ബാധിക്കാനാവില്ല – ബ്രയൻ പറഞ്ഞു. അതേസമയം, അഞ്ചാമത്തെ പകർച്ചവ്യാധിയേതെന്ന് ബ്രയൻ വെളിപ്പെടുത്തിയില്ല. ചൈനയെ സഹായിക്കാന്‍ ആരോഗ്യ വിദഗ്ധരെ അയയ്ക്കാമെന്ന് യുഎസ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ അതു നിഷേധിക്കുകയാണു ചെയ്തതെന്നും ബ്രയാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button