ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ രണ്ടാം സാമ്പത്തിക പാക്കേജിന്റെ (ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍) രണ്ടാം ഘട്ടത്തില്‍ അവശ വിഭാഗങ്ങളോടെ കരുതലോടെ കണ്ട് കേന്ദ്രസര്‍ക്കാര്‍. രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ച ഒമ്പത് പദ്ധതികളില്‍ മൂന്നെണ്ണവും അതിഥി തൊഴിലാളികളെ മുന്നില്‍ കണ്ടുള്ളതാണ്. ഒരു രാജ്യം ഒരു കൂലി നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിരക്ഷ അടക്കം തൊഴിലിടത്തെ സുരക്ഷ വര്‍ധിപ്പിക്കും. അടക്കമുള്ള പദ്ധതികളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചത്.
വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ പദ്ധതിയം അതിഥി തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ റേഷനും നൽകും. ഇടത്തരക്കാര്‍ക്കായി പലിശ ഇളവോടെയുള്ള ഭവന വായ്പ പദ്ധതിയും ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, സമസ്ത മേഖലയിലും മിനിമം കൂലി നടപ്പാക്കും.ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 2021 ഓടെ നടപ്പാക്കുമെന്ന് പറഞ്ഞ ധനമന്ത്രി നിലവില്‍ നാഷണല്‍ പോര്‍ട്ടബിള്‍ കാര്‍ഡ് സംവിധാനം നടപ്പാക്കിയെന്നും റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ വാങ്ങാമെന്നും വ്യക്തമാക്കി.
അതിഥി തൊഴിലാളികള്‍ സംസ്ഥാനങ്ങള്‍ വിട്ട് യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് (നോണ്‍ പിഡിഎസ്) രണ്ടു മാസത്തേക്ക് അഞ്ചു കിലോ അരി/ഗോതമ്പ് , ഒരു കിലോ കടലയും സൗജന്യമായി നല്‍കും. ഇതിലേക്കായി 3500 കോടി രൂപയാണ് വകയിരുത്തുന്നത്.കുടിയേറ്റ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി മേയ് 13 വരെ 14.62 കോടി തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചത്. 1.87 ലക്ഷം ഗ്രാമപഞ്ചായത്തുകളിലായി 2.33 കോടി തൊഴില്‍ അന്വേഷകരുണ്ട്.
ഇവര്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 43 ദിവസത്തിനുള്ളില്‍ 10,00 കോടി രൂപയാണ് നല്‍കിയത്. വഴിയോര കച്ചവടക്കാരെ സഹായിക്കാനുള്ള പദ്ധതിയും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 50 ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് പദ്ധതി. വഴിയോര കച്ചവടക്കാര്‍ക്ക് 5000 കോടിയുടെ പ്രത്യേക വായ്പ സൗകര്യം ഒരൃ മാസത്തിനുള്ളില്‍ കൊണ്ടുവരും. 10,000 രൂപവരെയാണ് പ്രാരഗഭ മൂലധനമായി നല്‍കുക. തിരിച്ചടവ് കൃത്യമായി നടത്തുന്നവര്‍ക്ക് പ്രത്യേക സാമ്ബത്തിക പാരിതോഷികം നല്‍കും.
മുദ്ര സ്‌കീമില്‍ ഉള്‍പ്പെടുത്തി ചെറുകിട കച്ചവടക്കാര്‍ക്ക് പ്രത്യേക ആശ്വാസ പാകേ്ജ് നല്‍കും. 1500 കോടിയുടെ മുദ്രാ ശിശു വായ്പ ആശ്വാസ പദ്ധതി നടപ്പാക്കും. വായ്പ മോറട്ടോറിയം ഇതിനകം തന്നെ ആര്‍.ബി.ഐ പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ ലക്ഷ്യമിടുന്നത് 1.62 ലക്ഷം കോടിയുടെ വായ്പകളാണ്. ഒരാള്‍ക്ക് പരമാവധി 50,000 രൂപ വായ്പ നല്‍കും. 12 മാസത്തേക്ക് 2% പലിശയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കും. 1500 കോടിയാണ് പലിശ ഇളവായി ലഭിക്കുക.
Post Your Comments