Latest NewsIndiaInternational

ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ; ചൈനയെ തളയ്ക്കാന്‍ ഇന്ത്യയുടെ സഹായം തേടി അമേരിക്ക; നിര്‍ണായകമായി വാര്‍ഷിക യോഗം

മെയ് 22ന് നടക്കുന്ന 35 എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിങ്ങിലാണ് ഇന്ത്യ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ജനീവ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിനിടെ ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ വരുന്നതായി സൂചന.. ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇന്ത്യ നായകത്വം ഏറ്റെടുക്കുന്നത്. വെര്‍ച്വല്‍ മീറ്റിങ്ങിലുടെ മെയ് 18-19 തിയ്യതികളിലായാണ് മീറ്റിങ്ങ് നടക്കുക. മെയ് 22ന് നടക്കുന്ന 35 എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗ മീറ്റിങ്ങിലാണ് ഇന്ത്യ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍പേര്‍സണ്‍ സ്ഥാനത്തേക്കാണ് ജപ്പാനു പകരമായി ഇന്ത്യന്‍ പ്രതിനിധി എത്തുന്നത്.അതേസമയം, യുഎന്‍ രക്ഷാസമിതിയുടെ കൊറോണ പ്രമേയത്തില്‍ ലോകാരോഗ്യ സംഘടനയുടെ പേരു പോലും പാടില്ലെന്ന കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ചൈന ഇതിനെതിരെ രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനും കൊറോണ പ്രതിരോധത്തിനും തയാറാക്കിയ പ്രമേയം എങ്ങുമെത്താതെ അവശേഷിക്കുകയാണ്.

ചൈനക്കെതിരെ ഒന്നിച്ചു നീങ്ങാന്‍ ഇന്ത്യയുടെ സഹായം അമേരിക്ക തേടിയിട്ടുണ്ട്.ചൈനയോട് കൂടുതല്‍ പ്രതിപത്തി പുലര്‍ത്തുന്ന ലോകാരോഗ്യ സംഘടനയുടെ പേരു പോലും പ്രമേയത്തില്‍ പരാമര്‍ശിക്കരുതെന്നും പകരം യുഎന്‍ ആരോഗ്യ ഏജന്‍സി എന്നു വിശേഷിപ്പിക്കണമെന്നുമാണ് അമേരിക്കയുടെ നിലപാട്.ചൈന, കൊറോണ പോരാട്ടത്തിലെ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്നു.

ചൈനയുടെ ആവശ്യം അമേരിക്ക തള്ളിയതോടെ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ ആറ് ആഴ്ചത്തെ ശ്രമഫലമായി തയാറാക്കിയ പ്രമേയം കഴിഞ്ഞ വെള്ളിയാഴ്ചയും വോട്ടിനിടാനായില്ല. കഴിഞ്ഞ മാസം ലോകരോഗ്യ സംഘടനയ്ക്ക് ഫണ്ടുകള്‍ നല്‍കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button