
ദുബായ് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബായ്. ഹോട്ടല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, ട്രാം, ജലായന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു എന്നാൽ പാര്‍ക്കുകളില്‍ ഒരുമിച്ച് അഞ്ചു പേരില്‍ കൂടുതല്‍ അനുവദിക്കില്ല.
വാട്ടര്‍ സ്പോര്‍ട്സ്, സൈക്ലിങ് തുടങ്ങിയവയ്ക്കും കൊവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള പരമോന്നത സമിതി അനുമതി നല്കി. ഹോട്ടലുകളുടെ ബീച്ചില്‍ താമസക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. എന്നാല്‍ പൊതു ബീച്ചുകളിലെ പ്രവേശനത്തിനും പൊതു-സ്വകാര്യ വേദികളിലെ വിരുന്നുകള്‍ക്കും വിലക്ക് തുടരും. നിയന്ത്രണങ്ങള്‍ക്ക് ഘട്ടം ഘട്ടമായാണ് ദുബായില്‍ ഇളവുകള്‍ നല്‍കുന്നത്. അതേസമയം ജിമ്മുകള്‍, ഫിറ്റ്നെസ് സെന്ററുകള്‍, സ്പാ, നീന്തല്‍ കുളങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങളും തുടരും.
Post Your Comments