Latest NewsNewsSaudi ArabiaGulf

മകന്റെയടുത്ത് സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു

മക്ക : സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയിലെത്തിയ മലയാളി വീട്ടമ്മ മരിച്ചു. മകന്റെയൊപ്പം മക്കയില്‍ താമസിക്കുകയായിരുന്ന കൊല്ലം തച്ചംപറമ്പില്‍ സുഹ്‌റ ബീവി(55)യാണ് മരിച്ചത്.

ഇക്കഴിഞ്ഞ മാർച്ച് 6 നാണ് മക്കയിൽ ജോലി ചെയ്യുന്ന മകൻ ബക് ഷാന്റെ അടുത്തേക്ക് ഭർത്താവ് ബഷീറിന്റെയും മകന്റെ ഭാര്യയുടെയും കൂടെ വിസിറ്റിങ്ങ് ഇവർ എത്തിയത്. ഉംറ നിര്‍വ്വഹിച്ച് മദീനയും സന്ദര്‍ശിച്ച് തിരിച്ചുപോകാനിരിക്കുകയായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. ഒരാഴ്ച മുമ്പ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മക്കയിലെ ഹിറ ഹോസ്പിറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം ഭേദമായി തിരികെ വീട്ടില്‍ എത്തി. എന്നാല്‍ വീണ്ടും ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button