റിയാദ് : സൗദിയിൽ 10 പ്രവാസികൾ കൂടി വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. വിവിധ രോഗങ്ങൾ അലട്ടിയിരുന്ന . 43നും 90നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. മക്ക, ജിദ്ദ എന്നിവിടങ്ങളിൽ നാലുപേർ വീതവും, ഒരോ ആൾ വീതം റിയാദ്, യാംബു എന്നിവിടങ്ങളിലുമാണ് മരിച്ചത്. യാംബുവിൽ ഇതാദ്യമായാണ് മരണം രേഖപ്പെടുത്തുന്നത്. 2039 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവർ 283ഉം, രോഗം സ്ഥിരീകരിച്ചവർ 46869ഉം ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 19,051ആയി ഉയർന്നു. നിലവിൽ 27535 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ 156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
യുഎഇയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. പുതുതായി 698 പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21,084ഉം, മരിച്ചവരുടെ എണ്ണം 208ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 407പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 6930ആയി ഉയർന്നു. 24 മണിക്കൂറിനിടെ 37,000ല്‍ അധികം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
Also read ; നീരവ് മോദിക്ക് വേണ്ടി ലണ്ടനിലെ കോടതിയിൽ വാദിക്കാൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ
ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്. 4811 പേരില്‍ രോഗ പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 28,272 ആയി. 213 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ അസുഖം മാറിയവരുടെ എണ്ണം 3356 ആയി ഉയർന്നു.
ഒമാനിൽ ഇന്ന് 322 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 242 വിദേശികളും 80 പേര്‍ ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 4341ലെത്തിയെന്നും 1303 പേര്‍ സുഖം പ്രാപിച്ചെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 17 പേരാണ് ഇതുവരെ ഒമാനിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത്.
Post Your Comments