NewsSaudi ArabiaGulf

റമദാന്‍ അവസാന പത്തിലേക്ക് കടക്കുമ്പോഴും വിജനമായി തന്നെ തുടരുകയാണ് ഹറമും പരിസരവും

റിയാദ് : മനുഷ്യകുലത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി കോവിഡ് പടരുമ്പോൾ ആളനക്കമില്ലാതെ ആയിരിക്കുകയാണ് മക്കയിലെ മസ്ജിദുല്‍ ഹറമും വഴികളും. റമദാന്‍ മാസം അവസാന പത്തിലേക്ക് കടക്കുമ്പോഴും മാറ്റമില്ലാതെ വിജനമാണ് ഹറമും പരിസരവും.

അതേസമയം ഹറമില്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രാര്‍ഥന നടക്കുന്നുണ്ടെങ്കിലും ഓരോ വിശ്വാസിയേയും വേദനിപ്പിക്കുന്നതാണ് അവിടുത്തെ കാഴ്ചകള്‍. സൗദിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മക്ക നഗരിയില്‍ മാത്രമാണിപ്പോള്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നോമ്പ് തുറയൊരുക്കുന്ന മുറ്റത്തും രാപ്പകല്‍ ഭേദമന്യേ പ്രാര്‍ഥനക്കിരിക്കുന്ന മതാഫിന്‍റെ തട്ടുകളും ശൂന്യമാണ്. ആളുകള്‍ നിറയുന്ന ഹറമിന്‍റെ ഓരോ കോണും കോവിഡ് തടയാനായി ഒഴിച്ചിട്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button