ന്യൂ ഡൽഹി :പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ രണ്ടാംഘട്ടത്തെ കുറിച്ച് വിശദീകരിച്ച് ധനമന്ത്രി നരിമല സീതാരാമൻ. പദ്ധതിയുടെ രണ്ടാംഘട്ടം കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കും വേണ്ടിയാണെന്ന് ധനമന്ത്രി നിർമല സീതരാമൻ. വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Today's initiatives focuses on migrant workers, street vendors, small traders, the self-employed & small farmers: FM Nirmala Sitharaman pic.twitter.com/HH76XN0ZKh
— ANI (@ANI) May 14, 2020
ആകെ ഒൻപത് പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. ഇതിൽ മൂന്ന് പദ്ധതികൾ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായിരിക്കും. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. മാര്‍ച്ച് 31 മുതലുള്ള കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മേയ് 31 വരെ നീട്ടി. കിസാൻ ക്രെഡിറ്റ് കാർഡിലൂടെ രാജ്യത്തെ 25 ലക്ഷം കർഷകർക്ക് 25,000 കോടി രൂപ വിതരണം ചെയ്തു. മൂന്ന് കോടി കർഷകർക്ക് മൂന്ന് മാസത്തേക്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. 4.22 ലക്ഷം കോടി രൂപ ഈ ഇനത്തിൽ ചെലവിട്ടുവെന്നും മന്ത്രി പറഞ്ഞു.
Also read : സമരം നടത്തി നാട്ടിൽ പോയി; ഇപ്പോൾ തിരികെ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിൽ അതിഥി തൊഴിലാളികൾ
സംസ്ഥാന ദുരന്തനിവാരണ നിധി മുഖേന 11002 കോടി രൂപ കുടിയേറ്റ തൊഴിലാളികളെ സഹായിക്കാൻ ഇതിനോടകം കൈമാറിയതാണ്. അഭയ കേന്ദ്രങ്ങൾക്കും ഭക്ഷണം നല്കാനും കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 50 ശതമാനം വരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.33 കോടി ആളുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു വരെ 10000 കോടി രൂപ തൊഴിലുറപ്പ് പദ്ധതി വഴി നൽകി. തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം തുടരുകയാണെന്നു ധനമന്ത്രി അറിയിച്ചു
Post Your Comments