തിരുവനന്തപുരം: ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യത ഉണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കം ഉണ്ടായാൽ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്നും നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. 27,000 ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് അടക്കം വേറെ കെട്ടിടം വേണം. കോവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഈ മുന്നറിയിപ്പ് പുതിയ വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തിര തയ്യാറെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കും പ്രത്യേക കെട്ടിടും. കൊവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക കെട്ടിടം, ക്വാറന്റീനിലുള്ളവർക്ക് മറ്റൊരു കെട്ടിടം. ഇത്തരത്തിൽ നാല് വിഭാഗം കെട്ടിടം വേണ്ടിവരും. സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്വർക്ക് അടിയന്തിരമായി ദുരന്ത പ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകും. ഇടുക്കി ഉൾപ്പെടെയുള്ള വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments