കൊച്ചി : വീട്ടിൽ ചാരായം വാറ്റ് നടത്തിയ മലയാള സീരിയൽ- സിനിമാ പ്രവർത്തകനെ എക്സൈസ് സംഘം പിടികൂടി. പെരുമ്പാവൂർ ഒക്കൽ വട്ടപ്പാറ മണിയെയാണ് ക്സൈസ് സംഘം പിടികൂടിയ്ത. 250 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്
സിനിമാ പ്രവർത്തകർക്ക് തന്നെയാണ് ചാരായം വിറ്റിരുന്നതെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. സീരിയലിൽ സഹസംവിധായകൻ ആയി പ്രവർത്തിക്കുന്ന സമയത്തെ കടങ്ങളുണ്ടെന്നും അത് തിരികെ കൊടുക്കാനാണ് വാറ്റ് തുടങ്ങിയതെന്നും മണി പറഞ്ഞതായി എക്സൈസ് സിഐ ഹാരിഷ് പറഞ്ഞു.
എക്സെെസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഇയാൾ ചാരായവും വാഷും എല്ലാം ടോയ്ലറ്റിൽ ഒഴിച്ച് കളഞ്ഞിരുന്നു. ബാക്കിയുള്ള ചാരായവും വാഷുമാണ് പിടിച്ചെടുത്തത്. പാത്രങ്ങളും തറയും മണ്ണെണ്ണ ഒഴിച്ച് കഴുകിയിട്ടുമുണ്ടായിരുന്നു. കൂടുതൽ അന്വേഷണം സംഭവവുമായി ബന്ധപ്പെട്ട് നടത്തുമെന്ന് സിഐ പറഞ്ഞു.
Post Your Comments