
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ അത്രകണ്ട് ഭീതിയോടെ നോക്കേണ്ടതില്ലെന്ന് കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ. സിക്കിം മേഖലയില്‍ ഇന്ത്യയുടെ സൈനികരും ചൈനയുടെ സൈനികരും തമ്മില്‍ നടന്ന കയ്യാങ്കളിയും ഹെലികോപ്റ്റര്‍ നിരീക്ഷണ വിഷയത്തിലും പ്രതികരിക്കുകയായിരുന്നു കരസേനാ മേധാവി.
‘ വടക്ക് കിഴക്കന്‍ മേഖലകളിലെ പ്രശ്‌നങ്ങള്‍ മുമ്പും ഉള്ളതാണ്. പുതുതായി ഉരുണ്ടു കൂടിയതല്ല. ചൈനയുടെ തന്ത്രങ്ങള്‍ തുറന്നുകാട്ടപ്പെട്ടു എന്നു കരുതിയാല്‍ മതി. ഇത് മുമ്പും സംഭവിച്ചിട്ടുണ്ട്.’ നരവാനേ ചൂണ്ടിക്കാട്ടി. ചൈനാ വിഷയത്തില്‍ രൂക്ഷമായ പ്രശ്‌നങ്ങളൊന്നുമില്ല. സൈന്യത്തിന് കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേയുള്ളു. മറ്റ് വലിയ സംഭവവികാസങ്ങളൊന്നും ഉണ്ടായി ട്ടില്ല. എഴുതാപ്പുറം വായിക്കേണ്ട കാര്യവുമില്ലെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി നരവാനേ വ്യക്തമാക്കി.
നിയന്ത്രണ രേഖകളില്‍ സ്വീകരിക്കുന്ന നയമല്ല മറ്റിടങ്ങളില്‍ സ്വീകരിക്കുക. അതിര്‍ത്തി മേഖലകളില്‍ രണ്ടു തരം സമീപനങ്ങളുണ്ട്. നമ്മുടെ സൈനികര്‍ എവിടെ വരെയാണോ നിയന്ത്രണ രേഖ അവിടെവരെ നിരീക്ഷണം നടത്തും. എന്നാല്‍ ചൈനയുടെ പട്ടാളത്തിന് ഇന്നും നിയന്ത്രണ രേഖ പലതാണ്. തമ്മില്‍ തമ്മില്‍ ഒരേ മേഖലയില്‍ നിരീക്ഷ സേനകള്‍ എത്തുമ്പോള്‍ മാത്രമാണ് പ്രശ്‌നം. അതിനാലാണ് സംഘര്‍ഷം ഉടലെടുക്കുന്നത്. അത് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും നരവാനേ വ്യക്തമാക്കി.
Post Your Comments