കൊച്ചി: ഒരാഴ്‍ചയ്ക്കിടെ 12 തവണ കണ്ട സിനിമ ഏതാണെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയസംവിധായിക അഞ്ജലി മേനോന്‍. ലണ്ടന്‍ ഫിലിം സ്‍കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തായിരുന്നു അത്. ഒരാഴ്‍ചയ്ക്കിടെ തീയേറ്ററില്‍ നിന്ന് മീര നായരുടെ സംവിധാനത്തില്‍ 2001ല്‍ പുറത്തെത്തിയ മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന സിനിമ 12 തവണയാണ് കണ്ടതെന്ന് അഞ്ജലി പറഞ്ഞു.
ദി ഹിന്ദുവിന്‍റെ ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോന്‍റെ പ്രതികരണം.
വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം ലഭിച്ച വാര്‍ത്തയിലാണ് ഈ സിനിമയെക്കുറിച്ച് ആദ്യം കേള്‍ക്കുന്നതെന്നും അഞ്ജലി മേനോന്‍ പറയുന്നു. “സത്യജിത്ത് റായ്ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള മറ്റൊരാള്‍ക്ക് ആ പുരസ്കാരം ലഭിക്കുന്നത് ആദ്യമായിരുന്നു. പഠനത്തിന്‍റെ ഭാഗമായുള്ള ഡിസര്‍ട്ടേഷന്‍ നടത്തിയതും ഈ ചിത്രത്തിലായിരുന്നു. തുടര്‍ന്ന് മീര നായരെ ഇന്‍റര്‍വ്യൂ ചെയ്യാനും ഒരു അവസരം ലഭിച്ചു”, അഞ്ജലി പറഞ്ഞു.
Post Your Comments