കണ്ണൂര്‍ • കണ്ണൂര്‍ മാലൂരില്‍ വ്യാജ വാറ്റ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ മുനിസിപാലിറ്റി ചെയർപേഴ്സന്റെ മരുമകന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. ബൈജു എരട്ടേങ്ങൽ, ശോഭരാജ് എരട്ടേങ്ങൽ, ഷനിൽ കുമാർ എരട്ടേങ്ങൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 3 ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു. വില്പനയ്ക്കായി പോകുമ്പോഴാണ് സംഘം മാലൂര്‍ പോലീസിന്റെ വലയിലായത്.
Post Your Comments