Latest NewsNewsInternational

ആശുപത്രി പ്രസവ വാർഡിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന താലിബാൻ ഭീകരാക്രമണം; കരളലിയിപ്പിക്കുന്ന സംഭവത്തിൽ മരിച്ചത് നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും

താലിബാൻ അഫ്ഗാനികളോട് യുദ്ധം ചെയ്യുന്നതും കൊല്ലുന്നതും ഉപേക്ഷിച്ചിട്ടില്ല, പകരം അവർ നമ്മുടെ നാട്ടുകാർക്കും പൊതുസ്ഥലങ്ങൾക്കുമെതിരായ ആക്രമണം വർദ്ധിപ്പിച്ചു

കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ ആശുപത്രിയുടെ പ്രസവ വാർഡിൽ കയറി താലിബാൻ ഭീകരാക്രമണം. ആക്രമണത്തിൽ നവജാത ശിശുക്കളും, ഗർഭിണികളും, അമ്മമാരും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐ പിന്തുണക്കുന്ന താലിബാൻ ജിഹാദി ഭീകര സംഘടനയാണ് ലോകത്തിന്റെ കരളലിയിപ്പിക്കുന്ന കൊടുംഭീകരാക്രമണം നടത്തിയത്.

ഫെബ്രുവരിയിൽ അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവച്ച കരാറിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ സമാധാന പ്രക്രിയയെ കൂടുതൽ ദുർബലപ്പെടുത്തും. ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം ഒരു ടെലിവിഷൻ പ്രസംഗത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി താലിബാൻ കലാപകാരികൾക്കെതിരെ ആക്രമണം നടത്താൻ സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു.

“താലിബാൻ അഫ്ഗാനികളോട് യുദ്ധം ചെയ്യുന്നതും കൊല്ലുന്നതും ഉപേക്ഷിച്ചിട്ടില്ല, പകരം അവർ നമ്മുടെ നാട്ടുകാർക്കും പൊതുസ്ഥലങ്ങൾക്കുമെതിരായ ആക്രമണം വർദ്ധിപ്പിച്ചു,” വെടിനിർത്തലിന് ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടും ഘാനി പറഞ്ഞു. സംഭവത്തെ യുഎൻ കുട്ടികളുടെ ഏജൻസിയായ യുണിസെഫ് അപലപിച്ചു.

ALSO READ: ഇന്ത്യയിലെ കോവിഡ് ബാധിതരിൽ ഭൂരിപക്ഷം ആളുകളും മഹാരാഷ്ട്രയിൽ നിന്ന്; ഞെട്ടൽ വിട്ടു മാറാതെ ഉദ്ധവ് സർക്കാർ

ലോകമെമ്പാടും കോവിഡ് വൈറസിനെതിരെ പോരാടുമ്പോളാണ് ഈ ദാരുണ സംഭവം ഉണ്ടയിരിക്കുന്നത്. ജിഹാദി തീവ്രവാദം രോഗ വ്യാപനത്തിനിടയിലും ശക്തമാക്കുകയാണ് തീവ്രവാദികൾ. അഫ്‌ഗാനിൽ 4,900 ൽ അധികം ആളുകളെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 127 പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button