
ലക്‌നൗ: കോടിക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ ഭാഗമാകാന്‍ പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുന്നത്. മഹാകുംഭമേള ആരംഭിച്ചതിനുശേഷം മേളയുടെ പ്രദേശത്ത് 54 ഭക്തര്‍ മരിച്ചു. ജനുവരി 29 ന് മൗനി അമാവാസിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച 30 തീര്‍ത്ഥാടകരുടെ പട്ടിക ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മരണങ്ങളില്‍ ഭൂരിഭാഗവും പ്രതികൂല കാലാവസ്ഥ മൂലം വഷളായ ശ്വസന സംബന്ധമായതോ ഹൃദയ സംബന്ധമായതോ ആയ അസുഖങ്ങള്‍ മൂലമാണെന്ന് മഹാകുംഭ സെന്‍ട്രല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു. എന്നിരുന്നാലും, സെന്‍ട്രല്‍ ആശുപത്രിയില്‍ 13 കുഞ്ഞുങ്ങള്‍ ജനിച്ചതായും അദ്ദേഹം പറഞ്ഞു.
Read Also: ആന്റണി പെരുമ്പാവൂരിനൊപ്പം അണി നിരന്ന് താരങ്ങള്‍, സുരേഷ് കുമാറിനൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും
അതില്‍ 13 സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്ക് ഈ കുംഭമേള ഒരിക്കലും മറക്കാനാകത്ത ഏറെ പ്രത്യേകത നിറഞ്ഞ ഒന്നായി മാറുന്നു. കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ച സെന്‍ട്രല്‍ ആശുപത്രിയില്‍ ഇവര്‍ അടുത്ത തലമുറയ്ക്ക് ജന്മം നല്‍കി.
ജനുവരി 13നാണ് മഹാകുംഭമേള ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും ഡിസംബര്‍ മുതലേ ഇവിടേക്ക് ഭക്തര്‍ എത്തിയിരുന്നു. ഡിസംബര്‍ 29നാണ് ആദ്യത്തെ പ്രസവം സെന്‍ട്രല്‍ ആശുപത്രിയില്‍ നടന്നത്. കൗശംബിയില്‍നിന്നുള്ള സോനം(20) ജന്മം നല്‍കിയ കുഞ്ഞിന് കുംഭ് എന്നാണ് പേരിട്ടത്. കുംഭമേള നടക്കുന്ന പ്രദേശത്ത് ജോലിക്കായി എത്തിയതാണ് സോനവും ഭര്‍ത്താവ് രാജയും.
കുംഭമേളയുടെ ഭാഗമായി ക്രമീകരിച്ച 13 ആശുപത്രികളില്‍ ഒന്നായ സെന്‍ട്രല്‍ ആശുപത്രിയിലാണ് 13 കുഞ്ഞുങ്ങള്‍ പിറന്നത്. അതില്‍ 4 പെണ്‍കുഞ്ഞുങ്ങളും ബാക്കി ആണ്‍ കുഞ്ഞുങ്ങളുമാണ്. നാല് ഗൈനക്കോളജിസ്റ്റുകളുടെ സൈവനമുള്ള ഈ ആശുപത്രിയില്‍ മാത്രമാണ് പ്രസവ സൗകര്യങ്ങളുള്ളത്. പ്രസവവേദന അനുഭവപ്പെടുന്ന സ്ത്രീകളെ ആംബുലന്‍സില്‍ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് എത്തിക്കും. 105 ആംബുലന്‍സുകളാണ് കുംഭമേള നടക്കുന്ന പ്രദേശത്ത് ക്രമീകരിച്ചിരിക്കുന്നത്.
Post Your Comments