KeralaLatest NewsIndia

കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍; വന്ദേ ഭാരത് മിഷന്റെ ആറിരട്ടി നിരക്കുകള്‍ : ബാക്കിയെല്ലാം വ്യാജ പ്രചാരണം

ദോഹ: കേരളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍ലൈന്‍. എന്നാൽ ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതു പോലെ സൗജന്യമായല്ല സർവീസുകൾ. പറഞ്ഞു വരുമ്പോൾ കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റേതിനേക്കാളം ആറിരട്ടി തുക വരുമെന്നാണ് റിപ്പോർട്ട്. വന്ദേ ഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഒരു ടിക്കറ്റിന് 16,500 രൂപ ഈടാക്കുമ്പോള്‍ ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം രൂപ വരെ ഈടാക്കിയാണ് ഖത്തര്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

26ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേസിന്റെ കൊച്ചിയിലേക്കുള്ള സര്‍വീസില്‍ എക്കോണമി ക്ലാസ് ടിക്കറ്റിന് 90,000 രൂപയും ബിസനസ് ക്ലാസിന് ഒന്നരലക്ഷം രൂപയുമാണ് ഈടാക്കുന്നത്. മെയ് 31ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സര്‍വീസിന്റെ ഒറ്റ ടിക്കറ്റിന് 70,000 രൂപയാണ് ഖത്തര്‍ എയര്‍വേസ് ഈടാക്കുന്നത്. കരിപ്പൂരിലേക്ക് ജൂണ്‍ രണ്ടിന് പുറപ്പെടുന്ന വിമാനത്തിന്റെ എക്കണോമി ക്ലാസ് ടിക്കറ്റിന് 60,000 രൂപയും ബിസനസ് ക്ലാസ് ടിക്കറ്റിന് ഒന്നര ലക്ഷം രൂപയുമാണ് ഈടാക്കുന്നത്.

പ്രമുഖ ചാനലിലെ ഗൾഫ് ലേഖകൻ എന്ന് പരിചയപ്പെടുത്തി ഇന്ത്യക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് വീട്ടില്‍ ഇരുന്ന് : വി മുരളീധരൻ

കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ നടത്തുന്ന ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ വ്യാജവാര്‍ത്തകളുമായി കേരളത്തിലെ മാധ്യമങ്ങള്‍ രംഗത്ത് എത്തിയിരുന്നു. സൗജന്യമായി ഖത്തര്‍ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കാന്‍ തയാറായിരുന്നുവെന്നാണ് ഇവര്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്. ഇതിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരനുൾപ്പെടെ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button