ന്യൂദല്‍ഹി: ഒരു പ്രമുഖ ചാനലിന്റെ ‘ഗള്‍ഫ്’ ലേഖകൻ ഇന്ത്യയുടെ ചരിത്രദൗത്യമായ വന്ദേഭാരത് മിഷനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് കേരളത്തിലെ വീട്ടിൽ ഇരുന്നാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഗള്‍ഫില്‍ നിന്ന് ആരെങ്കിലും വിളിച്ചുപറയുന്നത് വാര്‍ത്തയാക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത നൽകിയതിന് പിന്നിലും ഇയാളാണെന്നാണ് ആക്ഷേപം.
ഇന്ത്യക്കെതിരെയുള്ള വ്യാജ വാര്‍ത്ത ഇയാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിരവധി പേര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വീട്ടിൽ ഇരുന്നല്ലേ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതെന്ന് നിരവധി ചോദ്യങ്ങള്‍ ചോദിച്ചിട്ടും ഇയാള്‍ മറുപടി നല്‍കാന്‍ തയാറായിട്ടില്ല.സങ്കേതിക പ്രശ്‌നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു.
ഇത്തരക്കാരെ കൊറോണയെക്കാൾ ഭയപ്പെടണമെന്നു മന്ത്രി പറഞ്ഞു.ഗള്‍ഫില്‍ നിന്നും സിപിഎം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വിളിച്ചു പറയുന്ന കാര്യങ്ങളാണ് ഇദേഹം റിപ്പോര്‍ട്ടായി നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ ആരോപണം. നുണ പ്രചാരണം തൊഴിലാക്കിയിരിക്കുന്ന ചിലരുണ്ട്. ചില മാധ്യമ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും പ്രമുഖ മാധ്യമമെന്ന് അവകാശപ്പെടുന്നവര്‍ വരെ ഇതിന് പിന്നിലുണ്ട്.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജിൽ അശ്ലീലം: പ്രവാസി യുവാവിനെതിരെ കേസ്
ഗള്‍ഫിലെ വാര്‍ത്ത നല്‍കുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ നാട്ടിലിരുന്നാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നത്. ഇയാള്‍ നാട്ടിലിരുന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരോട് വെളിപ്പെടുത്തണം. ഇത്തരം വൈറസുകളെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും വി മുരളീധരന്‍ പറഞ്ഞു.പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസുകളെ പടര്‍ത്താനാണ് ചില ആളുകള്‍ ശ്രമിക്കുന്നത്. കുവൈറ്റില്‍ ഇന്ത്യയുടെ വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചില്ലെന്നായിരുന്നു ആദ്യ പ്രചരണം.
എന്നാല്‍ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് കുവൈറ്റില്‍ നിന്നുള്ള സര്‍വീസ് നടന്നു. കുപ്രചരണം അവസാനിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ എന്നിട്ടും തയാറായില്ല എന്നും മന്ത്രി ആരോപിച്ചു . പ്രവാസികളെ പണം വാങ്ങിയാണ് ഇന്ത്യയിലെത്തിക്കുന്നത് എന്നതിനാല്‍ തിരുവനന്തപുരത്തേക്കുള്ള ഒരു സര്‍വ്വീസിന് ഖത്തര്‍ അനുമതി നിഷേധിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ ഇയാള്‍ നല്‍കിയ വ്യാജവാര്‍ത്ത. ഇതിന് പിന്നാലെ വന്ദേ ഭാരതിനുള്ള ഇളവുകള്‍ ഖത്തര്‍ പിന്‍വലിച്ചെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments