കോവിഡ് പ്രതിരോധത്തിന് തമിഴ്നാടിന് സഹായവുമായി മോഹൻലാൽ. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എൻ–95 മാസ്കുകളും വിതരണം ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച നടന്ന ചടങ്ങില്‍ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണനാണ് സാധനങ്ങൾ കൈമാറിയത്. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്.
Post Your Comments