KeralaLatest NewsNews

പാസ് ഇല്ലാതെ സംസ്ഥാനത്തേക്ക് കടന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇയാളുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തില്‍ പോകാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: പാസ് ഇല്ലാതെ വാളയാര്‍ വഴി സംസ്ഥാനത്തേയ്ക്ക് വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും സമരക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു. പാസ് എടുക്കാതെ വന്ന മലപ്പുറം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Read also: പിഎസ് സി ബിരുദതലത്തിലുളള പരീക്ഷയുടെ ചോദ്യങ്ങള്‍ മലയാളത്തിലാക്കാൻ നിർദേശം

ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാള്‍ മറ്റ് ഒമ്പത് പേര്‍ക്കൊപ്പമാണ് മിനിബസില്‍ പാസ് എടുക്കാതെ വാളയാറിലെത്തിയത്. അവിടെ വെച്ച്‌ ഉദ്യോഗസ്ഥര്‍ ഇവരുടെ വാഹനം തടഞ്ഞു. തുടർന്ന് ദേഹാസ്വാസ്ഥ്യവും തലവേദനയും ഛര്‍ദ്ദിയും ബാധിച്ച ഇയാളെയും മറ്റൊരു സുഹൃത്തിനെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button