തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്ടാകാന്‍ സാധ്യത , സമൂഹവ്യാപനത്തില്‍ കലാശിയ്ക്കാം . മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇപ്പോള്‍ ഗള്‍ഫില്‍ നിന്നു വരുന്ന പ്രവാസികള്‍ക്കാണ് രോഗസാധ്യത കൂടുതല്‍. കൊറോണ മൂന്നാം ഘട്ടത്തിലാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിയന്ത്രിത അളവിലേ മലയാളികളെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളു. നിരീക്ഷണം സംവിധാനം ശക്തിപ്പെടുത്തണം. വരുന്നവര്‍ എല്ലാവരും പ്രതിരോധ നടപടികളുടെ ഭാഗമാകണം. എസ് എസ് എല്‍ സി പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശം പാലിക്കണം. സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസര്‍ അടക്കം നല്‍കണം. ഇതിനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വീണ്ടും നല്‍കും.
കൊറോണ കാലത്ത് ആള്‍ക്കൂട്ടം വേണ്ടെന്ന് പറയുന്നത് ദ്രോഹിക്കാനല്ല. വാളയാറിലെ പ്രതിഷേധം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലാക്കുന്നതിന് വേണ്ടിയാണ് പാസ് കര്‍ശനമാക്കിയത്. രോഗം സ്ഥിരീകരിച്ചയാളിന്റെ സമീപത്ത് ഉണ്ടായിരുന്നവര്‍ ആരായാലും നിരീക്ഷണത്തിലേക്ക് പോകേണ്ടി വരും. സമരക്കാരുണ്ടെങ്കില്‍ അവരും പോകേണ്ടി വരും. ആരെല്ലാമാണെന്ന് പരിശോധിച്ച ശേഷം പറയാമെന്നും കെകെ ഷൈലജ പറഞ്ഞു.
Post Your Comments