ലക്‌നൗ: വിദ്വേഷപരമായ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാന്റെ തടവ് ശിക്ഷ നീട്ടി. നിലവിലെ സാഹചര്യത്തില്‍ കഫീല്‍ ഖാനെ വിട്ടയക്കുന്നത് ക്രമസമാധാനം തകരുന്നതിന് കാരണമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തടവ് ശിക്ഷ നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മാസത്തേക്കാണ് കഫീല്‍ ഖാന്റെ തടവ് ശിക്ഷ നീട്ടിയത്.
ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധ പ്രകടനത്തിനിടെയാണ് കഫീല്‍ ഖാന്‍ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കഫീല്‍ ഖാനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. കേസില്‍ പോലീസ് ദേശീയ സുരക്ഷാ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്ത കഫീല്‍ ഖാനെ മൂന്ന് മാസം തടവില്‍ വെക്കാനാണ് നേരത്തെ ഉത്തരവ് ഇട്ടിരുന്നത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കഫീല്‍ ഖാന്റെ മൂന്ന് മാസത്തെ തടവ് നാളെ പൂര്‍ത്തിയാകും. ഈ സാഹര്യത്തിലാണ് തടവ് ശിക്ഷ മൂന്ന് മാസം കൂടി നീട്ടിയത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നും ജനുവരി 29 ന് കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗോരക്പൂര്‍ ആശുപത്രിയിലെ 90 നവജാത ശിശുക്കളുടെ മരണവുമായിബന്ധപ്പെട്ട് 2017 ലും കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments