ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനാര്ജിയമായി നടത്തിയ ചര്‍ച്ചയില്‍ വലിയ ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന വാദവുമായി കോൺഗ്രസ്. അമേരിക്കയും ജപ്പാനും പോലെയുള്ള രാജ്യങ്ങള്‍ നിലവില്‍ ഉത്തേജന പാക്കേജുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് അറസ്‌റ്റില്‍
അമേരിക്ക ജിഡിപിയുടെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചതെന്നും അഭിജിത്ത് ബാനര്‍ജി രാഹുലുമായുള്ള സംവാദത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജിഡിപിയുടെ അഞ്ചു ശതമാനം സാമ്പത്തിക ഉത്തേജന പാക്കേജായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മോദി ഇന്നലെ പ്രഖ്യാപിച്ചത് കോൺഗ്രസിനെ പോലും ഞെട്ടിപ്പിച്ച് ജിഡിപിയുടെ 10 ശതമാനമാണ്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് രാഹുൽ പറഞ്ഞിട്ടാണ് മോദി ചെയ്തതെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്.
Post Your Comments