Latest NewsNewsIndia

ഇന്ത്യയിലെ കോവിഡ് ബാധിതരിൽ ഭൂരിപക്ഷം ആളുകളും മഹാരാഷ്ട്രയിൽ നിന്ന്; ഞെട്ടൽ വിട്ടു മാറാതെ ഉദ്ധവ് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് അതിവേഗം പടർന്നു പിടിക്കുകയാണ്. രോഗികളുടെ എണ്ണം 24000 കടന്നു. ഇന്നലെ 1026 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 24425 ആയി. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് മാത്രം 53 പേര്‍ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 921 പേര്‍ ഇതുവരെ സംസ്ഥാനത്ത് മരിച്ചു.

ALSO READ:ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് അടുക്കുന്നു; അതീവ ജാഗ്രതയോടെ ഓരോ ചുവടും

കൊറോണ വൈറസ് വ്യാപനം രൂക്ഷമായ മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 24 മരണത്തില്‍ 21ഉം അഹമ്മദാബാദിലാണ്. 362 പുതിയ കേസുകളില്‍ 267ഉം. ഗുജറാത്തിലെ ആകെ പോസിറ്റീവ് കേസുകള്‍ 8904 ആയി. 537 പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button