ലോകത്തിലെ മുസ്ലിം മതവിശ്വാസികളുടെ ആഘോഷമായ ഈദുൽ ഫിത്വർ ഹിജ്റ വർഷം ശവ്വാൽ മാസം ഒന്നിനാണ് ആഘോഷിക്കുന്നത്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വ്രതാമനുഷ്ഠാനത്തിന്റെ പരിസമാപ്തിയാണ് ഈദുൽ ഫിത്ർ ആയി ആഘോഷിക്കപ്പെടുന്നത്. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാൻ മാസമുടനീളം ആചരിച്ച വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ഈദുൽ ഫിത്വർ. മലയാളികൾക്ക്, ഈദുൽ ഫിത്ർ എന്നാൽ ചെറിയ പെരുന്നാളാണ്.
Also read : പുണ്യമാസമായ റമദാനില്‍ സ്ത്രീകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
ഈദ് ദിനത്തിലെ ചടങ്ങുകൾ
ഈദ് നമസ്കാരത്തിനു മുൻപായി അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം ത്വർ സക്കാത്ത് നിർവഹിക്കണം.സാധാരണയായി ആ നാട്ടിലെ ഭക്ഷ്യ ധാന്യമാണ് ഫിത്വർ സകാത് ആയി നൽകേണ്ടത് . വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു സ്വാ വീതം നൽകണം ഏകദേശം 2.400 കിലോഗ്രാം ഭക്ഷ്യ ധാന്യമാണ് നൽകുക. കേരളത്തിൽ പ്രധാനമായി അരിയാണ് നൽകുന്നത്. ഇപ്പോൾ ജനിക്കുന്ന കുഞ്ഞുൾപ്പെടെയുള്ളവർക്ക് വേണ്ടി ഇത് നിർവ്വഹിക്കണം. ഈദ് നമസ്കാരമാണ് പിന്നെ അടുത്ത പ്രധാന ചടങ്ങ്. ഈദ് നമസ്കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലുമാണ് നടക്കുക. ഈദ് മുബാറക്, കുല്ലു ആം അൻതും ബി ഖൈർ, തഖബ്ബലല്ലാഹ് തുടങ്ങി വിവിധ ഈദ് ആശംസകളാണ് പ്രയോഗത്തിലുള്ളത്
Post Your Comments