ന്യൂഡല്‍ഹി : 33 വര്‍ഷങ്ങള്‍ക്ക്മുൻപ് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ വെടിവെച്ചുകൊലപ്പെടുത്തിയ അറുപതുകാരൻ സമാനരീതിയിൽ മകനെയും കൊലപ്പെടുത്തി. ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചുവന്ന ഓംപാലിനോടെ മദ്യപാനം നിര്‍ത്തണമെന്ന് ഭാര്യ പവിത്ര ആവിശ്യപ്പട്ടു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിടുന്നതിനിടയില്‍ മകന്‍ ഇടപെടുകയായിരുന്നു. അമ്മയെ വഴക്കുപറയുന്നത് അവസാനിപ്പിക്കണമെന്ന് മകന്‍ അച്ഛനോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന ഓംപാല്‍ മകനുമായും വഴക്കിട്ടു. ഇടയില്‍ അകത്തേക്ക് കയറിപ്പോയ ഓംപാല്‍ തോക്കെടുത്ത് കൊണ്ടുവന്ന് മകനെ വെടിവെക്കുകയായിരുന്നു.
1987-ലാണ് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ ഓംപാല്‍ സമാനരീതിയില്‍ കൊലപ്പെടുത്തുന്നത്. അഞ്ചുമക്കളാണ് ഓംപാലിനും പവിത്രയ്ക്കും. പോലീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments