Latest NewsKerala

പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ അപകീർത്തിപ്പെടുത്തിയ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ അറസ്‌റ്റില്‍

താനൂര്‍: മുസ്ലിം ലീഗ്‌ സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ട ഡി.വൈ.എഫ്‌.ഐ. നേതാവിനെ താനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പനങ്ങാട്ടൂര്‍ ചാഞ്ചേരിപറമ്പില്‍ കറങ്കാണിപറമ്പില്‍ രാഗേഷ്‌ എന്ന ഉണ്ണിക്കുട്ട(27)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു: വി ശിവന്‍കുട്ടിക്കെതിരേ ജോസഫ് വാഴക്കന്‍ ഡിജിപിക്ക് പരാതി നല്‍കി

വൈറ്റ്‌ഗാര്‍ഡിന്റെ റമദാന്‍ റിലീഫ്‌ വിതരണത്തിന്റെ പോസ്‌റ്റില്‍ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളുടെ ഫോട്ടോ മോര്‍ഫ്‌ ചെയ്‌തു ചേര്‍ത്ത്‌ ഹാന്‍സിന്റെ പാക്കറ്റ്‌ സഹിതമുള്ള ഭക്ഷണക്കിറ്റാക്കി ചിത്രീകരിച്ച്‌ സമൂഹത്തില്‍ അപമാനിക്കുന്ന തരത്തിലും സ്‌പര്‍ധയുണ്ടാക്കുന്ന തരത്തിലും പോസ്‌റ്റിട്ടതിനാണ്‌ കേസ്‌. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ്‌ താനൂര്‍ മുനിസിപ്പല്‍ സെക്രട്ടറി എം.കെ. അന്‍വര്‍ സാദത്തിന്റെ പരാതിയില്‍ രാഗേഷിനെതിരേ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button