തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുന്‍എംഎല്‍എ യും സിപിഎം നേതാവുമായ വി. ശിവന്‍കുട്ടിക്കെതിരെ കെപിസിസി ഉപാധ്യക്ഷന്‍ ജോസഫ് വാഴക്കന്‍ പരാതി നല്‍കി. സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കാണ് പരാതി നല്‍കിയത്.
അനുമതിയില്ലാതെ വാഴക്കന്റെ ചിത്രം ദുരുപയോഗം ചെയ്തു പോസ്റ്റര്‍ ഇറക്കി തന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പൊതുജനമധ്യത്തില്‍ അവഹേളിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ക്കും ജോസഫ് വാഴക്കന്‍ പരാതി നല്‍കി.
താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്നു കള്ളം പറഞ്ഞാണ് ശിവന്‍കുട്ടി വ്യക്തിഹത്യക്ക് മുതിര്‍ന്നതെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. പരാതിക്ക് ആധാരമായ വി.ശിവന്‍കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്:
ഒന്നും രണ്ടും കോവിഡ് വരവിനെ നമ്മൾ അതിജീവിച്ചു.
മൂന്നാം വരവുണ്ടായാൽ അതിജീവിക്കുക അത്ര എളുപ്പമാകില്ല
കാരണം കോവിഡിനെക്കാൾ ഭീകരമായ കോൺഗ്രസിനെയും
കൂട്ടുപിടിച്ചാണ് ഇത്തവണ കോവിഡ് കേരളത്തിലേക്ക് എത്തുന്നത്.
രാഷ്ട്രീയം മറന്ന് കേരളം ഒറ്റക്കെട്ടായി നിൽക്കുന്നത്
അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
കുത്തിത്തിരിപ്പും കുന്നായ്മയും കൈമുതലാക്കി
വെളുക്കെ ചിരിച്ചവർ പരക്കെ പറന്ന് നടക്കുന്നുണ്ട്…
സാമൂഹ്യ അകലം പാലിക്കുക..
കൊറോണയിൽ നിന്നും കോൺഗ്രസ്സിൽ നിന്നും…
Post Your Comments