റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി. രണ്ട് സൗദി പൗരന്മാരും ഏഴ് ഇതര രാജ്യക്കാരുമാണ് മരിച്ചത്. അതേസമയം രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. 2365 പേരാണ് ഒറ്റദിവസം കൊണ്ട് സുഖം പ്രാപിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 830 ആയി. നിലവിൽ ചികിത്സയിലുള്ളത് 26935 പേരാണ്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments