കുവൈറ്റ് സിറ്റി : ഏഴു പേർ കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. 233 ഇന്ത്യക്കാർ ഉൾപ്പെടെ 751 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11028ഉം ആയതായി അധികൃതർ അറിയിച്ചു. 162 പേർ രോഗം ഭേദമായതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 3263ആയി ഉയർന്നു. 7683 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 169 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,27000ത്തിലേറെ പേർ നിരീക്ഷണത്തിൽ കഴിയുന്നു.
അതേസമയം ഒരു പ്രവാസി മലയാളി കൂടി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂർ കവ്വായി സ്വദേശി അക്കാളത്ത് അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. ദജീജിൽ ആർകിടെക്ട് ഓഫീസ് ജീവനക്കാരനായിരുന്ന അബ്ദുൽ ഗഫൂറിനെ പനി ബാധിച്ചതോടെ 3 ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ്: അബ്ദുറഹീം, മാതാവ്: ഫാത്തിമ. ഭാര്യ: ഉമൈമ. മകൻ: മുഹമ്മദ് ഹാനി.
ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 298 പേർക്ക് കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതിൽ 209 വിദേശികളും 89 പേർ ഒമാൻ സ്വദേശികളുമാണ്. തോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 401ആയി. രോഗ മുക്തി നേടിയവരുടെ എണ്ണം 1298ആയി ഉയർന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു. പതിനേഴ് പേരാണ് ഇതുവരെ ഒമാനിൽ കൊവിഡ് 19 ബാധിച്ച് മരിച്ചത്.
ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 1390 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇതോടെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 26,539 ആയി ഉയർന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 124 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായ. തോടെ രോഗ മുക്തി നേടിയവർ 3143 ആയി ഉയർന്നു. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി. രണ്ട് സൗദി പൗരന്മാരും ഏഴ് ഇതര രാജ്യക്കാരുമാണ് മരിച്ചത്. അതേസമയം രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ട്. 2365 പേരാണ് ഒറ്റദിവസം കൊണ്ട് സുഖം പ്രാപിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 830 ആയി. നിലവിൽ ചികിത്സയിലുള്ളത് 26935 പേരാണ്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments