Latest NewsIndia

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ എത്തുന്നു , ആന്ധ്രയിലും തെലുങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍

മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് വ്യാപകമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

വിജയവാഡ : ലോക്ക് ഡൌൺ ഇളവിനെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടതോടെ മടങ്ങിയെത്തിയതോടെ ആന്ധ്രയിലും തെലങ്കാനയിലും പുതിയ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു.തെലങ്കാനയില്‍ ഇതുവരെ 25 കുടിയേറ്റക്കാര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി, 37 പുതിയ കേസുകള്‍ ആന്ധ്രയിലും കണ്ടെത്തി. ഈ കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ വഴി സംസ്ഥാനത്ത് എത്തിയിരുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കാണ് വ്യാപകമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വരവോടെ കേസുകളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കല്യാണ്‍ മുംബൈയില്‍ നിന്ന് 930 ഓളം കുടിയേറ്റക്കാര്‍ പ്രത്യേക ട്രെയിനില്‍ എത്തിയിട്ടുണ്ട്. 250 പേരില്‍ 28 പേര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ വരവ് സംസ്ഥാനത്തിന് മുന്നില്‍ ഒരു പുതിയ വെല്ലുവിളി സൃഷ്ടിച്ചതായി ആന്ധ്രപ്രദേശ് സ്‌പെഷ്യല്‍ ചീഫ് സെക്രട്ടറി (ആരോഗ്യ, മെഡിക്കല്‍, കുടുംബക്ഷേമ) കെ എസ് ജവഹര്‍ റെഡ്ഡി പറഞ്ഞു.

കോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന്റെ അമ്മയ്ക്കും കൊവിഡ് ; ഇവര്‍ ഗര്‍ഭിണി

വാരണാസിയില്‍ നിന്ന് എത്തിയ 10 തീര്‍ഥാടകരും 30 പേര്‍ ചെന്നൈയിലെ കൊയംമേട് മാര്‍ക്കറ്റില്‍ നിന്ന് മടങ്ങിയവരിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. കൊയംമേട് മാര്‍ക്കറ്റില്‍ നിന്നെത്തിയവരില്‍ ഉള്ള കോവിഡ് രോഗികളുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.എന്നാല്‍ വരും ദിവസങ്ങളില്‍ മറ്റു രോഗ ബാധിത സംസ്ഥാനങ്ങളില്‍ നിന്നു പോലും കൂടുതല്‍ ആളുകള്‍ എത്തുന്നത് വൈറസ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button